
പാലക്കാട്: ജില്ലാ സർക്കാർ ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന റെക്കോർഡുകളും മരുന്നുകളും സൂക്ഷിക്കുന്ന റൂമിലാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
പുക പടർന്നതോടെ വനിതകളുടെ വാർഡിലും, സർജിക്കൽ ഐസിയുവിലും ഉള്ള രോഗികളെ പൂർണമായും മറ്റ് വാർഡുകളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം.
തീ പൂർണമായും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണച്ചു. ആർക്കും പരിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments