AlappuzhaKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ്​ പിടിയിൽ

കു​ട്ട​നാ​ട് നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ പു​ഞ്ച​യി​ൽ വീ​ട്ടി​ൽ ബി​ബി​ൻ ബേ​ബി​​​(26)യെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്

ആ​ല​പ്പു​ഴ: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. കു​ട്ട​നാ​ട് നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ പു​ഞ്ച​യി​ൽ വീ​ട്ടി​ൽ ബി​ബി​ൻ ബേ​ബി​​​(26)യെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Read Also : സർക്കാരിനെതിരെ പ്രതിഷേധം: പോലീസ് ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു

എ​ക്​​സൈ​സ്​ ഇ​ന്‍റ​ലി​ജ​ൻ​സും കു​ട്ട​നാ​ട്​ റേ​ഞ്ച്​ പാ​ർ​ട്ടി​യും ചേ​ർ​ന്ന്​ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക രാ​സ​ല​ഹ​രി​യാ​യ 18.053 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. വി​ൽ​പ​ന ന​ട​ത്തി​യ 3000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ബം​ഗ​ളൂ​രു​, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്ന്​ വാ​ങ്ങു​ന്ന മ​യ​ക്കു​മ​രു​ന്ന്​ 0.5 ഗ്രാം ​വീ​ത​മാ​ക്കി 1500 രൂ​പ നി​ര​ക്കി​ലാ​ണ്​ വി​റ്റി​രു​ന്ന​ത്. ചെ​റി​യ പു​സ്ത​ക​ത്തി​ൽ എം.​ഡി.​എം.​എ വാ​ങ്ങി​യ​വ​രു​ടെ​യും പ​ണം ന​ൽ​കാ​നു​ള്ള​വ​രു​ടെ​യും വി​വ​ര​വും എ​ഴു​തി സൂ​ക്ഷി​ച്ചാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്​ ക​ച്ച​വ​ടം നടത്തിയിരുന്നത്.

കാ​വാ​ലം, നീ​ലം​പേ​രൂ​ർ, ഈ​ര ഭാ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ ​നി​ന്ന് എ​ക്​​സൈ​സ്​ പി​ടി​കൂ​ടി​യ ഏ​റ്റ​വും വ​ലി​യ രാ​സ​ല​ഹ​രി കേ​സാ​ണി​ത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button