KollamLatest NewsKeralaNattuvarthaNews

വീടിന്‍റെ ടെ​റ​സിൽ മ​ൺ​ക​ല​ത്തി​നു​ള്ളി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി: യുവാവ് പിടിയിൽ

ഇ​ര​വി​പു​രം വാ​ള​ത്തും​ങ്ക​ൽ ആ​ക്കോ​ലി​ൽ കു​ന്നി​ൽ തെ​ക്ക​തി​ൽ അ​ന​ന്ദു ര​വി ആണ് പിടിയിലായത്

കൊ​ല്ലം: വീടിന്‍റെ ടെ​റ​സിൽ മ​ൺ​ക​ല​ത്തി​നു​ള്ളി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തിയ യുവാവ് അ​റ​സ്റ്റിൽ. ഇ​ര​വി​പു​രം വാ​ള​ത്തും​ങ്ക​ൽ ആ​ക്കോ​ലി​ൽ കു​ന്നി​ൽ തെ​ക്ക​തി​ൽ അ​ന​ന്ദു ര​വി ആണ് പിടിയിലായത്.

എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍റ് ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആന്‍റ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ റെ​യ്‌​ഡി​ലാ​ണ് ​ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്. ​ക​ഞ്ചാ​വ് ചെ​ടി​ക്ക് ര​ണ്ട് മാ​സ​ത്തോ​ളം വ​ള​ർ​ച്ച ഉ​ള്ള​താ​യി എ​ക്‌​സൈ​സ് പ​റ​ഞ്ഞു.

Read Also : ബിഹാറിൽ യുവതിയെ അടിച്ചുകൊന്നശേഷം കണ്ണുകൾ ചൂഴ്‌ന്നെടുത്തു, മൃതദേഹം വയലിൽ ഉപേക്ഷിച്ചു: കേസെടുത്ത് പൊലീസ് 

പി​ടി​യി​ലാ​യ അ​ന​ന്ദു ര​വി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. ക​ഞ്ചാ​വ് വെ​ളി​യി​ൽ നി​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വി​ന്‍റെ അ​രി​ക​ൾ ഇ​ട്ട് ന​ട്ടു പി​ടി​പ്പി​ച്ച​തെ​ന്ന് ഇയാൾ പ​റ​ഞ്ഞു.

സ്ഥി​ര​മാ​യി കു​റെയധി​കം യു​വാ​ക്ക​ൾ വീ​ട്ടി​ൽ വ​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇവരെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്ന് കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈസ് ക​മ്മീ​ഷ​ണ​ർ വി.​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button