തിരുവനന്തപുരം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശമായി കെസിബിസി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ രംഗത്ത്. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണെന്ന് ക്ലിമീസ് ബാവ പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഉപവാസ വേദിയിയിലാണ് ബസേലിയോസ് മാർ ക്ലിമിസ് ബാവ വിമർശനം ഉന്നയിച്ചത്.
ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം
‘കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്താണ്? വിഷയത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു. പ്രധാനമന്ത്രി മൗനം വെടിയണം. മണിപ്പൂർ വിഷയത്തിൽ ഇടപെടണം. ജനാധിപത്യം പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കണം. ഭരണഘടനയിൽ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല,’ ക്ലിമീസ് ബാവ വ്യക്തമാക്കി.
Post Your Comments