ഡൽഹി: മണിപ്പുർ കാലാപവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം പുറത്തിറക്കിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ. യുഎന്നിലെ സ്ഥിരം പ്രതിനിധികൾ പ്രസ്താവന പൂർണമായും നിരാകരിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവും അനുമാനങ്ങൾ വച്ചുള്ളതാണെന്നും ഇന്ത്യൻ പ്രതിനിധികൾ പറഞ്ഞു.
യുഎൻ പ്രതിനിധികൾ മണിപ്പുരിലെ സ്ഥിതി മനസ്സിലാക്കിയിട്ടില്ലെന്നും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് അവർക്ക് ധാരണയില്ലെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ നിയമ സംവിധാനവും സുരക്ഷാസേനയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും ഇന്ത്യൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മണിപ്പുർ കലാപത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് തിങ്കളാഴ്ച യുഎൻ പ്രസ്താവന പുറത്തിറക്കിയിരുന്നു. മണിപ്പൂരിൽ വ്യാപകമായി വർഗീയ കലാപവും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമവും നടക്കുന്നതായി യുഎൻ പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments