ഡൽഹി: മണിപ്പൂര്‍ കലാപത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില്‍ ബിജെപി എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ അക്രമം കുറഞ്ഞു വരികയാണെന്നും എരിതീയില്‍ എണ്ണയൊഴിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ഷാ പ്രതിപക്ഷത്തോട് പറഞ്ഞു.
‘മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. മണിപ്പൂരിലെ കലാപം ലജ്ജാകരമാണ്, അതിനെ രാഷ്ട്രീയവത്കരിക്കുന്നത് അതിലും ലജ്ജാകരമാണ്. എന്നാൽ, സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുകയാണ്. ‘എരിതീയില്‍ എണ്ണയൊഴിക്കരുതെന്ന് ഞാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുകയാണ്,’ അമിത് ഷാ പറഞ്ഞു.
രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ പോയത് രാഷ്ട്രീയം കളിക്കാനാണ്. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയോട് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം അതിനെ എതിര്‍ത്ത് റോഡ് മാര്‍ഗം സ്വീകരിച്ചു. അദ്ദേഹത്തെ മണിപ്പൂര്‍ പോലീസ് തടയുകയും ചെയ്തു. പ്രതിപക്ഷം ഒരിക്കലും ഈ വിഷയത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments