ഡൽഹി: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് അന്വേഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അക്രമകാരികളുടെ കൈവശം അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയ സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ മണിപ്പുരില്‍ നടന്ന 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളെക്കുറിച്ച് സാമ്പത്തിക ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നുള്ള പണം വരവ്, സന്നദ്ധ സംഘടനകള്‍ക്കു ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും. പ്രാദേശിക നേതാക്കളുടെയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെയും അടക്കം 150 അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. മണിപ്പുര്‍ ആസ്ഥാനമായ രണ്ട് കമ്പനികളെക്കുറിച്ചും അഞ്ച് ഓണ്‍ലൈന്‍ വാതുവയ്പ്പ് കമ്പനികളെക്കുറിച്ചും ഇന്‍റലിജന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments