Latest NewsNewsIndia

‘യേശു കോവിഡ് നീക്കം ചെയ്തു, ക്രിസ്ത്യാനിറ്റി കാരണം ഇന്ത്യ അതിജീവിച്ചു’: വിവാദ പരാമർശവുമായി തെലങ്കാന ആരോഗ്യ ഡയറക്ടർ

ഹൈദരാബാദ്:  ചൈനയിലും മറ്റ് രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ കേന്ദ്രസർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചുതുടങ്ങി. ഇതിനിടെ തെലങ്കാനയിലെ ആരോഗ്യ ഡയറക്ടർ നടത്തിയ പരാമർശം രാജ്യത്തുടനീളം വലിയ വിവാദത്തിന് കാരണമായിരിക്കുമാകയാണ്.

യേശു രാജ്യത്ത് നിന്ന് കോവിഡ് 19 നീക്കം ചെയ്‌തുവെന്നും ലോകമെമ്പാടും വ്യാപിച്ച പകർച്ചവ്യാധിയിൽ നിന്ന് ഇന്ത്യ ക്രിസ്ത്യാനിറ്റിയിലൂടെയാണ് സുഖപ്പെട്ടതെന്നുമുള്ള തെലങ്കാന ഹെൽത്ത് ഡയറക്ടർ ജി ശ്രീനിവാസ് റാവുവിന്റെ പ്രസ്താവനയാണ് വിവാദമായിട്ടുള്ളത്.

തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ രണ്ട് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍…

‘ജീസസ് കാരണം കോവിഡ് 19 ശമിച്ചു. ക്രിസ്തുമതം കാരണം ഇന്ത്യക്കാർ അതിജീവിച്ചു. ഈ സാഹചര്യം കൈകാര്യം ചെയ്തത് ആശുപത്രികളോ ഡോക്ടർമാരോ അല്ല. യേശുവിന്റെ ദയയുള്ളതുകൊണ്ടാണ്. ഇന്ത്യയുടെ വികസനത്തിന് പിന്നിൽ ക്രിസ്ത്യാനികളാണ്,’ തെലങ്കാനയിൽ നടന്ന ഒരു ക്രിസ്മസ് പരിപാടിയിൽ ഹെൽത്ത് ഡയറക്ടർ വ്യക്തമാക്കി.

അതേസമയം, ഹെൽത്ത് ഡയറക്ടരുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ‘ഇത് പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും തെലങ്കാനയിലെ ഹെൽത്ത് ഡയറക്ടർ എന്ന നിലയിലുള്ള തന്റെ പ്രൊഫഷണൽ ഐഡന്റിറ്റിക്ക് മേലുള്ള മതപരമായ വ്യക്തിത്വം അദ്ദേഹം കാണിക്കുന്നു’ എന്നും ആരോഗ്യ ഡയറക്ടറുടെ പ്രസ്താവനകളോട് ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button