ThiruvananthapuramKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

ഓ​ൾ​സെ​യി​ന്റ്സ് ഈ​ന്തി​വി​ള​കം സ്വ​ദേ​ശി റോ​യി (24), ക​ണ്ണാ​ന്ത​റ സ്വ​ദേ​ശി ആ​കാ​ശ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

വ​ലി​യ​തു​റ: നി​രോ​ധി​ത ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ. ഓ​ൾ​സെ​യി​ന്റ്സ് ഈ​ന്തി​വി​ള​കം സ്വ​ദേ​ശി റോ​യി (24), ക​ണ്ണാ​ന്ത​റ സ്വ​ദേ​ശി ആ​കാ​ശ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

റോ​യി​യെ വെ​ട്ടു​കാ​ട് ഭാ​ഗ​ത്തു​നി​ന്നും ആ​കാ​ശി​നെ ക​ണ്ണാ​ന്തു​റ ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​കാ​ശി​ന്റെ കൈ​വ​ശ​ത്തു​നി​ന്ന്​ 6.2 ഗ്രാം ​എം.​ഡി.​എം.​എ​യും റോ​യി​യു​ടെ കൈ​യി​ൽ​ നി​ന്ന്​ 2.2 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​ണ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബാം​ഗ്ലൂ​രി​ൽ എ​ത്തി​യ​ശേ​ഷം നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് എം.​ഡി.​എം.​എ​യു​മാ​യി ആ​കാ​ശ് തി​രി​കെ ബ​സി​ൽ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്ന​തെ​ന്ന് വ​ലി​യ​തു​റ പൊ​ലീ​സ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ല​ഹ​രി മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ശേ​ഷം ചി​ല്ല​റ​ക്ക്​ വി​ൽ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പതിവ്.

Read Also : മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാത, റഡാര്‍ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയുമായി ട്രാഫിക് പൊലീസ്

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​കാ​ശ് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് വി​ൽ​ക്കു​ന്ന​താ​യി അ​റി​യാ​ൻ സാ​ധി​ക്കു​ക​യും തു​ട​ർ​ന്ന്, ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

എ​സ്.​ഐ അ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സു​കാ​രാ​യ റോ​ജി​ൻ, അ​നീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button