ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ടി​നു​മു​ക​ളി​ല്‍ വീ​ണ മ​ര​ക്കൊ​മ്പ് വെ​ട്ടിമാ​റ്റു​ന്ന​തി​ടെ കാ​ല്‍ വ​ഴു​തിവീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ല്‍ ചെ​റു​വാ​ര ബ്രൈ​റ്റ് നി​വാ​സി​ല്‍ ച​ന്ദ്ര(68) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് വീ​ടി​നു​ മു​ക​ളി​ല്‍ വീ​ണ മ​ര​ക്കൊ​മ്പ് വെ​ട്ടിമാ​റ്റു​ന്ന​തി​ടെ കാ​ല്‍ വ​ഴു​തിവീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ല്‍ ചെ​റു​വാ​ര ബ്രൈ​റ്റ് നി​വാ​സി​ല്‍ ച​ന്ദ്ര(68) ആ​ണ് മ​രി​ച്ച​ത്.

മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ വി​തു​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് മ​രം ക​ട​പു​ഴ​കി​വീ​ണു. സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. അ​ഗ്‌​നി​ര​ക്ഷാ സേ​ന എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി.

ചാ​ല​ക്കു​ടി​യി​ല്‍ വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ്ലാ​വ് വീ​ണു. പ​റ​മ്പി​ക്കാ​ട​ന്‍ ഷെെ​ജു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ക​ട​ല്‍​ക്ഷോ​ഭ​വും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Read Also : അമിത വേഗതയിൽ വന്ന ട്രക്ക് കാറിലിടിച്ചു: സ്ത്രീയും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

തിരുവല്ല എം.സി റോഡിൽ വെള്ളം കയറി. തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. ഇന്ന് പുലർച്ചയോടെയാണ് മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തിയത്.

റോഡിന് കുറുകെ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. റോഡിന്‍റെ 200 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ വെള്ളം ഉയരുകയാണ്.

വെള്ളക്കെട്ടിൽ അകപ്പെട്ട് എൻജിൻ ഓഫ് ആയി പോകുന്ന വാഹനങ്ങൾ സമീപവാസികൾ ചേർന്ന് കരക്ക് എത്തിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് റോഡിന്‍റെ ഇരുദിക്കുകളിലുമായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വെള്ളം ഇനിയും ഉയർന്നാൽ ഗതാഗതം പൂർണമായി തടസപ്പെടുന്ന സ്ഥിതിയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button