തൃശൂർ: പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മുപ്ലിയം റോഡിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ആളാപയമില്ല.
അതേസമയം, തൃശൂരിൽ മഴക്കെടുതി തുടരുകയാണ്. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പറപ്പൂർ -ചാലക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തേക്ക് മറിഞ്ഞുവീണാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തും: മേൽനോട്ട സമിതി സുപ്രീംകോടതിയിൽ
പാലക്കാട് കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
Post Your Comments