ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണ്’: നിഖില വിമൽ

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ യുവ നടിയാണ് നിഖില വിമൽ. സിനിമയ്ക്കൊപ്പം, സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ നിലപാടുകൾ തുറന്നുപറയാൻ മടിയില്ലാത്ത താരം തഗ് മറുപടികളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കൂടുതലായി നേടിയത്. ഇപ്പോഴിതാ ആരാധകരോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ലെന്ന് ഒരു അഭിമുഖത്തിൽ നിഖില തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

നിഖില വിമലിന്റെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ പാവമല്ല, ദേഷ്യവും സങ്കടവുമൊക്കെയുള്ള സാധാരണ ഒരു വ്യക്തിയാണ്. കുറച്ചൊക്കെ അഹങ്കാരവും ജാഡയും ഉണ്ട്. ദേഷ്യം തോന്നിയാൽ ഞാൻ അങ്ങേയറ്റം ദേഷ്യപ്പെടും. ഇനി ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്. പബ്ലിക്കിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. ആൾക്കാരോടു സംസാരിക്കുമെങ്കിലും സംഭാഷണം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് ഒറ്റയ്ക്കു പറ്റില്ല.

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് യുവതിയുടെ വിവാഹാഭ്യര്‍ത്ഥന: ദൃശ്യങ്ങള്‍ വൈറൽ

ഞാനൊരു ഫാൻ ആണ്, ഇഷ്ടമാണ് എന്നൊക്കെ ഒരാൾ വന്നു പറഞ്ഞാൽ എന്ത് മറുപടി പറയണമെന്ന് അറിയില്ല. എനിക്ക് ആരാധകരെ ഡീൽ ചെയ്യാൻ അറിയില്ല. ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വന്നിട്ട് ബോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്’ നിഖില പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button