തിരുവനന്തപുരം: കേന്ദ്രനയത്തിനെതിരെ നടത്തുന്ന മനുഷ്യച്ചങ്ങലയിലേയ്ക്ക്
നടി നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രഞ്ജിത്ത് എ.ആര്‍, മീനു സുകുമാരന്‍, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. മനീഷാ രാധാകൃഷ്ണന്‍ എന്നിവരാണ് നടിയുടെ വീട്ടിലെത്തി മനുഷ്യച്ചങ്ങലയിലേയ്ക്ക് ക്ഷണിച്ചത്. റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല.
Read Also: ഭാര്യ ലൈംഗിക ബന്ധം നിഷേധിച്ചു, കാമുകനുമായി ഒളിച്ചോടിയ ഭാര്യ തിരിച്ചുവന്നില്ല: വിവാഹമോചനം തേടി യുവാവ്
വി.കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
‘റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല. 2024 ജനുവരി 20 കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ മലയാള ചലച്ചിത്ര നടി നിഖില വിമലിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മനുഷ്യച്ചങ്ങലയില്‍ പങ്കാളിയാവാന്‍ വേണ്ടി ക്ഷണിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രഞ്ജിത്ത് എ.ആര്‍, മീനു സുകുമാരന്‍, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. മനീഷാ രാധാകൃഷ്ണന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു’.
Post Your Comments