തൃശൂർ: 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് പിടിയിലായത്.
Read Also : സിവില്‍ കോഡ് ബിജെപിയുടെ വിഭജിക്കല്‍ തന്ത്രം, ബിജെപിക്ക് എതിരെ സിപിഎം അതിശക്തമായ പ്രക്ഷോഭം നടത്തും: എം.എ ബേബി
പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (ആർ.ഒ.ആർ) വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സ്ഥലം പരിശോധിക്കുന്നതിനായി എത്തിയപ്പോൾ വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 5,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഡി.വൈ.എസ്.പി സി.ജി ജിം പോളിനെ അറിയിച്ചു. തുടർന്ന്, വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും അയ്യപ്പൻ സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments