KozhikodeNattuvarthaLatest NewsKeralaNews

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന്‍ മര്‍ദ്ദിച്ചു: പരാതി

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരന്‍ മര്‍ദ്ദിച്ചതായി ചേളാരി സ്വദേശി മുഹമ്മദ് സാദിഫാണ് പരാതിപ്പെട്ടത്.

മര്‍ദ്ദനമേറ്റ മുഹമ്മദ് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തുവെച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞു.

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുവന്നത് ലെസ്ബിയന്‍ ആയതുകൊണ്ട്: വിശദീകരണവുമായി അദ്ധ്യാപിക നിദാ വഹ്ലീം

ഡ്രൈവറുടെ കാല്‍മുട്ടിനും കൈക്കും പോലീസ് മര്‍ദ്ദിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് പിന്നാലെ, മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗണ്‍മാനെ അധിക്ഷേപിച്ചതിന് രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button