KeralaLatest NewsNews

ഗായത്രിയുടെ മരണത്തില്‍ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍

 

പത്തനംതിട്ട: പത്തനംതിട്ടയിലെ 19കാരി ഗായത്രിയുടെ മരണത്തില്‍ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദര്‍ശ് വീട്ടില്‍ ഉണ്ടായിരുന്നു.
ലോറി ഡ്രൈവറായ ആദര്‍ശ് ഗോവയ്ക്ക് പോയി എന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്. അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പറഞ്ഞ ചന്ദ്രശേഖരന്‍, സ്ഥാപനത്തില്‍ പ്രശനങ്ങള്‍ ഉണ്ടെന്നും മകളെ അവിടെ പരിശീലനത്തിന് അയക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവകാശപ്പെടുന്നു.

Read Also: തൃശൂരിൽ പള്ളിക്ക് മുന്നിൽ കാർ പാർക്ക് ചെയ്തു : ചില്ല് തകർത്ത് മോഷ്ടാക്കൾ കവർന്നത് ഏഴ് ലക്ഷം രൂപ

താനാണ് ഗായത്രിയെ വളര്‍ത്തിയത്. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള പെണ്‍കുട്ടിയാണ് ഗായത്രിയെന്നും പൊലീസ് കേസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. രേഖകളില്‍ മുഴുവന്‍ ഗായത്രി ചന്ദ്രശേഖരന്‍ എന്നാണ് പേര്. തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷമായി ഇവരുമായി ബന്ധമില്ല. ഗായത്രി ആത്മഹത്യ ചെയ്യുകയില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായിരുന്നു മരിച്ച ഗായത്രി. 19 വയസായിരുന്നു പ്രായം. അടൂരിലെ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തില്‍ ഒന്നര വര്‍ഷമായി അഗ്‌നിവീര്‍ കോഴ്‌സ് പഠിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button