
കണ്ണൂര്‍: 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യില്‍ വീട്ടില്‍ റെനിമോന്‍ യേശുരാജ് (ഷിബി-35) ആണ് മരിച്ചത്. കോളയാട് സെന്റ് കോര്‍ണേലിയസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം. യേശുരാജ്- നിര്‍മല ദമ്പതികളുടെ മകനാണ്.
Read Also: ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: കാണാതായ നാവികനായി തെരച്ചില്‍ തുടരുന്നു
ജൂലായ് 16 മുതല്‍ റെനിമോനെ കാണാനില്ലായിരുന്നു. ചെറുവാഞ്ചേരി ചെങ്കല്‍ പണയില്‍ ലോറി ഡ്രൈവറായിരുന്നു റെനിമോന്‍. ഇദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക് മേനച്ചോടി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കണ്ണവം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സഹോദരങ്ങള്‍: പ്രിന്‍സ്, വിപിന്‍
Post Your Comments