Latest NewsNewsIndia

ബിജെപിയില്‍ അഴിച്ചുപണി: നാല് സംസ്ഥാന അധ്യക്ഷന്‍മാരെ മാറ്റി

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയില്‍ അഴിച്ചുപണി.നാല് സംസ്ഥാന അധ്യക്ഷന്‍മാരെ മാറ്റി.കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു.ബണ്ഡി സഞ്ജയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി.ഇടഞ്ഞ് നിന്ന എട്ടാല രാജേന്ദ്രറെ തെലങ്കാന തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാക്കി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു. ബാബുലാല്‍ മറാണ്ടിയാണ് ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനാക്കി.

Read Also: മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം: കളക്ടർമാർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ്ണ യോഗം ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ സഹമന്ത്രിമാര്‍ ഉള്‍പ്പടെ എല്ലാ അംഗങ്ങളും പങ്കെടുത്തു. തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ എത്താനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി നല്കി. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തില്‍ പ്രധാന പദ്ധതികളുടെ അവലോകനവും നടന്നു. നയപരമായ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മന്ത്രിസഭ പുന: സംഘടന വൈകാതെയുണ്ടാകും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു യോഗം. പത്തു മന്ത്രിമാരുടെയെങ്കിലും വകുപ്പുകളില്‍ മാറ്റം വന്നേക്കും. ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പടെ ചില മന്ത്രിമാര്‍ പാര്‍ട്ടി സംഘടനയിലേക്ക് മടങ്ങും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ബിജെപി മേഖലാ യോഗങ്ങള്‍ക്കു ശേഷമായിരിക്കും മന്ത്രിസഭയിലെ മാറ്റങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button