KottayamKeralaNattuvarthaLatest NewsNews

മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം: കളക്ടർമാർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

കോട്ടയം: മഴയുണ്ടെങ്കിൽ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കളക്ടർമാർക്ക് നിർദ്ദേശം നൽകി.

മുന്നൊരുക്കത്തിന്റെ ഭാ​ഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങളെല്ലാം മുറിച്ചുമാറ്റിയതായി മന്ത്രി ചൂണ്ടിക്കാട്ടി. കാസർഗോഡ് മരം വീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

വീട്ടിൽ അതിക്രമിച്ച് കയറി, കൊല്ലുമെന്ന് ഭീഷണി, പോലീസ് നടപടി സ്വീകരിച്ചില്ല: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ

കഴിഞ്ഞ ദിവസം കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നു എന്നും സാദ്ധ്യമായ സഹായമെല്ലാം കുടുംബത്തിനായി സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button