Latest NewsKeralaNews

ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചതെന്നെല്ലാം പേര് സഹിതം വെളിപ്പെടുത്തിയാൽ നല്ലത് : കുറിപ്പ്

പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോ

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വിമർശനവുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ രംഗത്ത്. റിപ്പോർട്ടിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല… അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണുമെന്നും പുരോഗമന ഫെമിനിച്ചികൾ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്.. ആരെയാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്.. ആർക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാൽ നന്നാകുമെന്നും അഖിൽ മാരാർ പരിഹസിച്ചു.

READ ALSO: സുകുമാരക്കുറുപ്പും പിള്ളേരും നഗരത്തിൽ ഇറങ്ങുന്നു

കുറിപ്പ്

ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നു..
റിപ്പോർട്ട്‌ വായിച്ചു… ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല… അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണും…

പുരോഗമന ഫെമിനിച്ചികൾ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്.. ആരെയാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്.. ആർക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോ…

ബിഗ് ബോസ്സിൽ ചില പെൺകുട്ടികൾക്ക് ഒഡിഷനിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു…

NB : നിയമപരമായി ഒരു സ്ത്രീ പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റ്‌യും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button