ThiruvananthapuramNattuvarthaLatest NewsKeralaNews

മഹാരാഷ്ട്ര മോഡൽ സംസ്ഥാനത്തും നടപ്പിലാക്കാം: എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം എൻഡിഎയുമായി സഖ്യത്തിലായതിന് പിന്നാലെ കേരളത്തിലും സമാനമായ നീക്കം സാദ്ധ്യമാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ എൻസിപി എംഎൽഎമാരെ സുരേന്ദ്രൻ എൻഡിഎയിലേക്ക് സ്വാഗതം ചെയ്തു.

എൻസിപി ദേശീയ തലത്തിൽ സ്വീകരിച്ച നിലപാട് കേരളത്തിലെ എൻസിപി ഘടകത്തിനും സ്വീകരിക്കാമെന്നും മഹാരാഷ്ട്ര മോഡൽ സംസ്ഥാനത്തും നടപ്പിലാക്കാം എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന എൻസിപിയിൽ അതൃപ്തി പുകയുകയാണെന്നും എൻഡിഎയിലേക്ക് വന്നാൽ മാത്രമേ അവർക്ക് പ്രസക്തിയുള്ളുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button