
കോട്ടയം: മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജൻ കൊല്ലപ്പെട്ടു. തോട്ടക്കര വീട്ടിൽ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സഹോദരൻ അജിത്തിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തർക്കത്തിനിടെ അജിത്ത് പിടിച്ചു തള്ളിയതോടെ രഞ്ജിത്തിന്റെ തലയിൽ പരുക്കേറ്റതാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന.
പ്രതിയെന്നു കരുതുന്ന അജിത്ത് മദ്യലഹരിയിൽ അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് രഞ്ജിത്തിന് ഗുരുതരമായി പരുക്കേറ്റത്.
ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മാർട്ടത്തിനു ശേഷമേ ശരീരത്തിലെ മുറിവുകൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.
Post Your Comments