
നെടുമങ്ങാട്: എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഉഴമലയ്ക്കൽ പുതുക്കുളങ്ങര തെരുവിൽ വില്ലിപ്പാറ വീട്ടിൽ ബാലു എന്നുവിളിക്കുന്ന അനന്തു(27)ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്നും 110 മില്ലിഗ്രാം എംഡിഎംഎയും 48 ഗ്രാം കഞ്ചാവും എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ആർ.എസ്. രജീഷ്, പ്രിവന്റീവ് ഓഫീസർമാരായ എസ്.രജികുമാർ, വി. ഗിരീഷ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ കിരൺ, സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്. ശ്രീലത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments