Latest NewsNewsIndia

പ്രതികൂല കാലാവസ്ഥയും, പ്രതിബന്ധങ്ങളും അതിജീവിച്ച് യാത്രികർ! കേദാർനാഥിൽ വൻ ഭക്തജനത്തിരക്ക്

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളിൽ കാലാവസ്ഥ പ്രതികൂലമാണ്

പ്രതികൂല കാലാവസ്ഥയും, വിവിധ പ്രതിബന്ധങ്ങളും മറികടന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. അതിരൂക്ഷമായ കാലാവസ്ഥയും മണ്ണിടിച്ചിലും നിലനിൽക്കുമ്പോഴും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രസന്നിധിയിൽ അനുഭവപ്പെടുന്നത്. നിലവിൽ, കേദാർനാഥിൽ ഇടയ്ക്കിടെ മഴ അനുഭവപ്പെടുന്നതിനാൽ ഭൂരിഭാഗം പ്രദേശങ്ങളും കനത്ത മൂടൽമഞ്ഞിൽ മുങ്ങിയിരിക്കുകയാണ്. കാലാവസ്ഥയെ പോലും അതിജീവിച്ച് കേദാർനാഥിലേക്ക് എത്തുന്ന ഭക്തരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങൾ വൈറലായിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളിൽ കാലാവസ്ഥ പ്രതികൂലമാണ്. അപകട സാധ്യതയുള്ളതിനാൽ യാത്രക്കാവശ്യമായ മുൻകരുതലുകൾ യഥാക്രമം എടുക്കാൻ ജില്ലാ ഭരണകൂടം യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കേദാർനാഥിലേക്കും ബദരീനാഥിലേക്കും പോകുന്ന വഴി മോശം കാലാവസ്ഥയെ തുടർന്ന് ദുർഘടമായതിനാൽ, മുൻകരുതൽ നടപടിയായി ചാർ ധാം യാത്ര താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Also Read: രാം ചരണിന്റെ കുഞ്ഞിന് സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി: വില കേട്ടാൽ ഞെട്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button