ന്യൂഡൽഹി: തെന്നിന്ത്യൻ നടൻ രാം ചരണിന്റെ കുഞ്ഞിന് സ്വർണ്ണ തൊട്ടിൽ സമ്മാനമായി നൽകി വ്യവസായ പ്രമുഖൻ മുകേഷ് അംബാനി. ഒരു കോടി രൂപ വിലയുള്ള ഒരു സ്വർണ്ണ തൊട്ടിലാണ് രാം ചരണിന്റെ കുഞ്ഞിന് മുകേഷ് അംബാനി നൽകിയത്. രാം ചരണിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഇന്ന് നടന്നിരുന്നു.
ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ക്ലിൻ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്നാണ് അർഥം. 11 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് രാം ചരണിനും ഭാര്യ ഉപാസനക്കും പെൺകുഞ്ഞ് പിറന്നത്.
Post Your Comments