ഉത്തര്‍പ്രദേശ് : ആദ്യ രാത്രിയില്‍ വയറുവേദന അനുഭവപ്പെട്ട നവവധുവിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ഭർതൃവീട്ടുകാർ ബന്ധം വേണ്ടെന്ന് വച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്. പരിശോധന നടത്തി അടുത്ത ദിവസം യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ വീട്ടുകാര്‍ക്ക് ഗർഭിണി ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത് മറച്ചുവെച്ചാണ് വിവാഹം നടത്തിയതെന്ന് യുവാവിന്റെ വീട്ടുകാർ ആരോപിച്ചു.
read also:ഒടുവിൽ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുന്നു! ലയനം ജൂലൈ ഒന്നിന്
ഇക്കഴിഞ്ഞ 26-ാം തീയതിയായിരുന്നു ഗ്രേറ്റര്‍ നോഡിയ സ്വദേശിയുമായി യുവതിയുടെ വിവാഹം. ആദ്യ രാത്രിയില്‍ വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ യുവതിയുമായി ആശുപത്രിയില്‍ എത്തുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ വരന്റെ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.. തുടർന്ന് യുവതി കുഞ്ഞിന് ജന്മം നൽകി.
വരന്റെ വീട്ടുകാര്‍ യുവതിയേയും കുഞ്ഞിനേയും സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വിവാഹത്തിന് മുന്‍പ് തന്നെ യുവതിയുടെ വയര്‍ വീര്‍ത്തിരിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോൾ യുവതിക്ക് കിഡ്‌നി സ്റ്റോണ്‍ ആയിരുന്നുവെന്നും സര്‍ജറിക്ക് ശേഷമാണ് വയര്‍ ഇങ്ങനെ ആയതെന്നുമാണ് വീട്ടുകാര്‍ ബന്ധുക്കളെ അറിയിച്ചത്.
Post Your Comments