
ബറേലി: മദ്യലഹരിയില്‍ വരന്‍ മാലയിട്ടത് വധുവിന്റെ ഉറ്റ സുഹൃത്തിനെ. തുടര്‍ന്ന് വിവാഹവേദിയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമം വലിയരീതിയിൽ ആയതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. വരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചടങ്ങില്‍ മദ്യപിച്ചെത്തിയ വരന്‍ വധുവിനെ മാല ചാര്‍ത്തുന്നതിന് പകരം വധുവിന്റെ സമീപത്തു നിന്നിരുന്ന സുഹൃത്തിനെ മാല അണിയിച്ചു. ഇതിൽ പ്രകോപിതയായ വധു യുവാവിനെ അടിക്കുകയും വിവാഹത്തിന് വിസമ്മതിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തുകയും വരന്റെ വീട്ടുകാരെ തിരിച്ചയക്കുകയും ചെയ്തു.
വിവാഹചടങ്ങിലേക്ക് വരനും കൂട്ടരും മദ്യപിച്ചാണ് എത്തിയത്. വിവാഹത്തിന് മുന്‍പായി വരന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും, രണ്ട് ലക്ഷം രൂപ വിവാഹദിവസം സ്ത്രീധനമായി നല്‍കിയതായും വധുവിന്റെ പിതാവ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചെത്തിയ വരന്‍ കുടുംബാംഗങ്ങളോട് മോശമായി പെരുമാറിയതായും പിതാവ് പറഞ്ഞു.
Post Your Comments