ന്യൂഡല്‍ഹി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തില്‍ തെരുവു നായ് ആക്രമണം വര്‍ധിച്ചുവരികയാണെന്നും അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നും കമ്മീഷൻ അപേക്ഷയില്‍ പറയുന്നു.
കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരനായ നിഹാല്‍ തെരുവു നായ ആക്രമണത്തില്‍ മരിച്ചത് അപേക്ഷയില്‍ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്.
തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന കമ്മീഷൻ പറഞ്ഞു. തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവു നായ്ക്കള്‍ രോഗം പരത്തുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.
Post Your Comments