കണ്ണൂർ: മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുറിവ് ഡ്രസ് ചെയ്യുന്നതിനായി ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി. മുറിവ് കെട്ടുന്നതിനിടെയായിരുന്നു അതിക്രമം. പെൺകുട്ടി സഖി വൺ സ്റ്റോപ് സെന്ററിന്റെ ഹെൽപ് ലൈൻ നമ്പറിൽ പരാതിപ്പെട്ടു.
ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി
തുടർന്ന്, സഖി വൺ സ്റ്റോപ്പ് സെന്ററിൽ നിന്ന് പൊലീസിനെ അറിയിച്ച് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ജോലിക്ക് എത്തിയ പ്രതിയെ ആശുപത്രിയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments