മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ കൊണ്ടോട്ടി സ്വദേശി അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി. വുമണ്‍ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസറുടെ മുന്നില്‍ വെച്ചാണ് സംഘര്‍ഷാവസ്ഥസൃഷ്ടിച്ച് അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്. വീട്ടുകാര്‍ തന്നെ ഉപദ്രേവിക്കുന്നുവെന്നും രക്ഷിക്കണമെന്നും കാണിച്ച് അഫീഫ സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ വീട്ടിലെത്തുകയായിരുന്നു.
തനിക്ക് വീട്ടില്‍ ശാരീരിക മാനസിക അതിക്രമങ്ങള്‍ നേരിടുന്നുവെന്ന് അഫീഫ അറിയിച്ചതിനെ തുടർന്നാണ് വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. തനിക്ക് സുമയ്യക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. എന്നാല്‍, അഫീഫയെ വീട്ടില്‍ നിന്ന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാരും നാട്ടുകാരും.
വീട്ടില്‍ നിന്ന് പോവണമെന്ന അഫീഫയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ അവരെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വണ്‍സ്റ്റോപ് സെന്ററിലേക്ക് പോകുന്നവഴിയാണ് അഫീഫയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയത്.
ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് അഫീഫയെ വീട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നുവെന്നും തുടക്കം മുതലേ അവിടെ ജനം തടിച്ചുകൂടി വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും വനിതാ പ്രൊട്ടക്ഷന്‍ സെല്‍ മലപ്പുറം ജില്ലാ ഓഫീസര്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെയാണ് വീട്ടില്‍ നിന്ന് അഫീഫയെ പുറത്തിറക്കിയതെന്നും എന്നാല്‍, നിലവില്‍ അവര്‍ എവിടെയാണെന്ന് അറിയില്ലെന്നും വനിതാ പ്രൊട്ടക്ഷന്‍ സെല്‍ മലപ്പുറം ജില്ലാ ഓഫീസര്‍ ശ്രുതി വ്യക്തമാക്കി.
Post Your Comments