ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ മൂന്ന് ചീറ്റകളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇത് മൃഗങ്ങള്‍ക്ക് നല്‍കുന്ന റേഡിയോ കോളറുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സംശയം തോന്നിയ ചീറ്റപ്പുലികളില്‍ ഒന്നായ പവനിനെ അബോധാവസ്ഥയിലാക്കിയ ശേഷം പവന്റെ കഴുത്തില്‍ ഘടിപ്പിച്ച കോളര്‍ ഐഡി ഡോക്ടര്‍മാര്‍ ഊരിമാറ്റി. ഇതോടെ പുലിയില്‍ പ്രാണികള്‍ ബാധിച്ച ആഴത്തിലുള്ള മുറിവ് കണ്ടെത്തി. തുടര്‍ന്ന്, അണുബാധ ഭേദമാക്കാനുള്ള ചികിത്സ ആരംഭിച്ചു.
Read Also: വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ വെട്ടിക്കൊന്നു
നിലവില്‍, കുനോ നാഷണല്‍ പാര്‍ക്കില്‍ നാല് ഡോക്ടര്‍മാരുണ്ടെങ്കിലും സ്ഥിതിഗതികളുടെ തീവ്രത തിരിച്ചറിഞ്ഞ്, ഗ്വാളിയോറില്‍ നിന്നും ഭോപ്പാലില്‍ നിന്നും നാല് ഡോക്ടര്‍മാരെ കൂടി ചികിത്സ ശ്രമങ്ങളില്‍ സഹായിക്കാന്‍ വിളിച്ചിട്ടുണ്ട്. ചീറ്റകളെ ശാന്തമാക്കാനും ആവശ്യമായ മരുന്നുകള്‍ നല്‍കാനും എട്ട് ഡോക്ടര്‍മാരുടെ സംയുക്ത സംഘം ജോഡികളായി പ്രവര്‍ത്തിക്കും.
കഴിഞ്ഞ വര്‍ഷം, നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 മുതിര്‍ന്ന ചീറ്റകളെ ഇന്ത്യ കൊണ്ടുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് ചീറ്റകളാണ് ചത്തത്. അതേസമയം നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന പ്രായപൂര്‍ത്തിയായ 20 ചീറ്റകളില്‍ അഞ്ചെണ്ണം സ്വാഭാവിക കാരണങ്ങളാലാണ് ചത്തതെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments