![](/wp-content/uploads/2023/06/up_-teen-girl-dies-after-being-raped-accuseds-house-razed-1.jpg)
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഫത്തേപൂരിൽ ജൂൺ 22 നാണ് 17കാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. രാത്രി 11 മണിയോടെ മകളെ കല്യാണമണ്ഡപത്തിൽ നിന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കൾ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പിതാവ് പൊലീസിനെ സമീപിച്ചു.
തുടർന്ന് ജൂൺ 23ന് വിവാഹ വേദിക്ക് സപീമം നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ നിന്നും പെൺകുട്ടിയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇതിനിടെ സംഭവത്തിൽ ഉൾപ്പെട്ട നാല് പേരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. തുടർന്ന് തിങ്കളാഴ്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊലീസിന്റെ സാന്നിധ്യത്തില്‍ തകർത്തു.
Post Your Comments