കണ്ണൂര്‍: റഷ്യന്‍ തടാകത്തില്‍ മുഴപ്പിലങ്ങാടി സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനന്റെ മകൾ പ്രത്യുഷ (24) ആണ് കഴിഞ്ഞ ദിവസം റഷ്യന്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രത്യുഷ, കോഴ്സ് കഴിഞ്ഞു മടങ്ങേണ്ട സമയത്താണ് മരണമടയുന്നത്.
പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ ഏക മകളാണ് പ്രത്യുഷ. ഈയിടെ പ്രത്യുഷ നാട്ടില്‍ വന്നു മടങ്ങിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം തടാകം കാണാന്‍ പോകുന്നെന്നു പ്രത്യുഷ വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നു.
കര്‍ണാടകയുടെ ‘നന്ദിനി’യ്ക്ക് എതിരെ ക്ഷീര കര്‍ഷകര്‍, ഇവിടെ ‘മില്‍മ’ മതിയെന്ന് മുദ്രാവാക്യം
അഞ്ചംഗ സംഘത്തിൽ ചിലരെ തടാകത്തിൽ കാണാതായെന്നും അതിൽ പ്രത്യുഷ ഉൾപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. കുളിക്കുന്നതിനിടെ പ്രത്യുഷയുടെ മൂക്കുത്തി കാണാതെയായി. ഇത് തിരഞ്ഞപ്പോഴാണ് പ്രത്യുഷ മുങ്ങിമരിച്ചത് എന്നാണ് കോളേജ് അധികൃതര്‍ വീട്ടില്‍ അറിയിച്ചത്.
Post Your Comments