എഐ ക്യാമറകളെ കബളിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്ക് ചെയ്തുമാണ് നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കുന്നത്. ഇതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ആറ്റിങ്ങലിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, പരിശോധനയിൽ മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.
പ്രധാനമായും നമ്പർ പ്ലേറ്റുകളിൽ രൂപമാറ്റം വരുത്തിയാണ് വാഹനങ്ങൾ നിരത്തുകളിൽ എത്തുന്നത്. എഐ ക്യാമറകൾക്ക് മുന്നിലെത്തുമ്പോൾ സീറ്റിൽ ഇരിക്കുന്നയാൾ നമ്പർ പ്ലേറ്റ് മറയ്ക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ക്യാമറയിൽ നമ്പർ പതിയാതിരിക്കാൻ എൽഇഡി ലൈറ്റ്, സ്റ്റിക്കർ എന്നിവയും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രത്യേക പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
Also Read: ‘ഇനിയും സമയമുണ്ട് രാഹുൽ, താടിവടിച്ച് ഒരു വിവാഹം കഴിക്കൂ’: രാഹുൽ ഗാന്ധിയോട് ലാലു
Post Your Comments