KeralaLatest NewsNews

കെ സുധാകരന്റെ അറസ്റ്റ് അങ്ങേയറ്റം പ്രതിഷേധാർഹം: നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റിനെതിരെ കള്ളക്കേസുണ്ടാക്കി വേട്ടയാടുന്ന പിണറായി വിജയന്റെ നടപടി അദ്ദേഹത്തിന്റെ ഭയത്തിൽ നിന്നും ഉണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മോന്‍സനുമായി 12 തവണ കൂടിക്കാഴ്ച, പത്ത് ലക്ഷം സുധാകരനു നല്‍കി, തെളിവുണ്ടെന്നു ക്രൈംബ്രാഞ്ച്

പാർട്ടി നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് എന്നത് ആർക്കാണ് മനസ്സിലാകാത്തത്. അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട .അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദൻ മാഷും മൂഢന്മാരുടെ സ്വർഗ്ഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പോലീസിന്റെ മുന്നിലുടെ തലങ്ങും വിലങ്ങും വിലസുമ്പോൾ പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പോലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചോരയില്‍ കുളിച്ച നിലയിൽ വിദ്യയുടെ ശരീരം, അടുത്ത് ഭർത്താവുമുണ്ടായിരുന്നു: വിദ്യയുടെ മരണത്തിൽ ആരോപണവുമായി അച്ഛൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button