KeralaLatest NewsNews

ചോരയില്‍ കുളിച്ച നിലയിൽ വിദ്യയുടെ ശരീരം, അടുത്ത് ഭർത്താവുമുണ്ടായിരുന്നു: വിദ്യയുടെ മരണത്തിൽ ആരോപണവുമായി അച്ഛൻ

ഇന്നലെ രാത്രിയാണ്   വിദ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: മലയിന്‍കീഴ് ശങ്കരമംഗലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. സംഭവ സമയത്ത് ഭര്‍ത്താവ് പ്രശാന്തും മൂത്തമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു.

read also: കേസ് നടക്കട്ടെ: ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് കെ സുധാകരൻ

വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന്‍ ഗോപന്‍ പറഞ്ഞു. ‘ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മരുമകന്‍ കട്ടിലില്‍ ഇരിക്കുന്നു. മകള്‍ ചോരയില്‍ കുളിച്ച്‌ നിലത്ത് കിടക്കുന്നു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ തലയടിച്ച്‌ വീണതാണെന്ന് പറഞ്ഞു. 108ല്‍ വിളിച്ചിട്ടുണ്ട് ഇപ്പോ വരുമെന്നും പറഞ്ഞു. ബാത്ത്‌റൂമില്‍ വീണാല്‍ അവന് എന്നെ വിളിക്കാമായിരുന്നു’ – അച്ഛന്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ്   വിദ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യയുടെ അച്ഛന്‍ തന്നെയാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. വിദ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button