കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെതിരെ മതിയായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച്. മോൻസൻ സുധാകരനു 10 ലക്ഷം രൂപ നല്‍കിയതിനു തെളിവുണ്ട്. അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു വ്യക്തമാക്കി. പറയാൻ കഴിയാത്ത കാര്യങ്ങള്‍ സുധാകരൻ നിഷേധിച്ചതായും എസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ ആണെന്ന് റിപ്പോർട്ട്. മോൻസനും സുധാകരനും തമ്മില്‍ 12 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ മോൻസൻ അറസ്റ്റിലാവുന്നതു വരെ ഇതു തുടര്‍ന്നു. കൂടിക്കാഴ്ച സംബന്ധിച്ചു സുധാകരനു കൃത്യമായ മറുപടിയില്ല. താൻ പണം കൈപ്പറ്റിയിട്ടില്ലെന്നു അദ്ദേഹം മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍. കൂടാതെ, പരാതിക്കാരെ ഓണ്‍ലൈനില്‍ വിളിപ്പിച്ചപ്പോള്‍ കണ്ട് പരിചയമുണ്ടെന്നു സുധാകരൻ സമ്മതിച്ചതായും പരാതിക്കാരില്‍ ഒരാളായ അനൂപ് അഹമ്മദിനോടു സംസാരിക്കാനും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments