
തൃപ്പൂണിത്തുറ: ഫാമിലെ കുളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു. ഉദയംപേരൂർ മാളേകാട് ഭാഗത്തുള്ള ഫാമിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ ഭഗീരഥ്-സുമിലട്ടഡു ദമ്പതികളുടെ മകൾ സൃഷ്ടിയാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. താറാവിന് നീന്താനായി നിർമിച്ച കൃത്രിമ കുളത്തിൽ കുട്ടി വീഴുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയെ ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു.
Post Your Comments