കൊച്ചി: ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബര്‍ തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് വിശദീകരണവുമായി പൊലീസ്. ഇന്ന് രാവിലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാവാന്‍ തൊപ്പിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. തൊപ്പിയുടെ കൈവശം അശ്ലീല കണ്ടന്റ് ഉണ്ടെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയില്‍ എടുത്തത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു, ഒടുവില്‍ തുറക്കാനുള്ള ശ്രമത്തിനിടെ വാതില്‍ ലോക്കായിപ്പോയി. ‘സാറെ നിങ്ങള്‍ ഡോര്‍ ചവിട്ടി പൊട്ടിച്ചതുകൊണ്ട് ലോക്ക് ആയി, കമോണ്‍ മാന്‍’ എന്ന് തൊപ്പി പറയുന്നത് ഇയാള്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണാം. തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ ആണ് വാതില്‍ ചവിട്ടി പൊളിക്കേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഐടി ആക്ട് പ്രകാരം നേരത്തെ തൊപ്പിക്കെതിരെ കണ്ണൂരിലും കേസുണ്ട്.
Post Your Comments