പത്തനംതിട്ട: തിരുവല്ല മഴുവങ്ങാട് ചിറയില്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. 100 കിലോ ചീഞ്ഞ മത്സ്യമാണ് പിടിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്.
Read Also : കേരളത്തിലെ ഹവാല ഇടപാട്: റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി ഇഡി
പുലര്‍ച്ചെ 5.30-ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചത്. പിടിച്ചെടുത്ത മത്സ്യങ്ങള്‍ നശിപ്പിച്ചു. സ്ഥാപന ഉടമകള്‍ക്ക് മേല്‍ പിഴയും ചുമത്തിയിട്ടുണ്ട്.
Read Also : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ്
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
Post Your Comments