കൊല്ലം: മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മീൻ പിടികൂടി. നീണ്ടകര തുറമുഖത്ത് ഹാർബറിനുള്ളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ കണ്ടെത്തിയത്. ബോട്ടിൽനിന്ന് ലേലത്തിനായി ഇറക്കിയ അയല ഇനത്തിൽപ്പെട്ട പഴകിയ മീൻ, അധികൃതർ നശിപ്പിച്ചു.
പുലർച്ചെ മൂന്നിന്, ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ എസ്. അജിയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത മീനിന്റെ സാംപിള്‍ രാസപരിശോധനയ്ക്കായി അയച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി, കൊച്ചിയിലെ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്കാണ് സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്.
Post Your Comments