ചാത്തന്നൂർ: പഴകിയതും അഴുകിയതുമായ മത്സ്യങ്ങൾ വില്പനയ്ക്ക് വച്ചിരുന്നത് പിടിച്ചെടുത്ത് കുഴിച്ചുമൂടി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്ലാക്കാട് പൊതു ചന്തയിൽ ഗ്രാമ പഞ്ചായത്തും ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയതും അഴുകിയതുമായ മത്സ്യങ്ങൾ പിടിച്ചെടുത്തത്.
Read Also : പിതാവിനുനേരെ ബന്ധു വീശിയ കത്തി തടഞ്ഞു : യുവാവിന്റെ കൈപ്പത്തി അറ്റുപോയി
പഞ്ചായത്തിലെ വിവിധ പൊതു മാർക്കറ്റുകളിൽ പഴകിയതും അഴുകിയതുമായ മത്സ്യങ്ങളാണ് കച്ചവടം ചെയ്യുന്നതെന്ന പരാതികളെ തുടർന്നായിരുന്നു പരിശോധന. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കുവിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന നടത്തിയത്.
Read Also : ചികിത്സാ പിഴവിനെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, പഞ്ചായത്തംഗം കലാദേവി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി മത്സ്യങ്ങൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധനയുമായി മുന്നോട്ടുപോകുമെന്നും നല്ല മത്സ്യം വില്പന നടത്താൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
Post Your Comments