KasargodKeralaNattuvarthaLatest NewsNews

ചെറുവത്തൂരില്‍ തെരുവുനായ ആക്രമണം : മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു

തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്

കാസർ​ഗോഡ്: കാസർ​ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ ആക്രമണം. തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിപ്പ് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്.

പരിക്കേറ്റിനെ തുടർന്ന്, ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപം വച്ചാണ് തെരുവ് നായ ആക്രമിച്ചത്.

Read Also : ‘ആത്മബലം വേണമെടോ ബിജെപിയിൽ നിൽക്കാൻ, ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കളേ നല്ല നമസ്കാരം’: ജോൺ ഡിറ്റോ

അതേസമയം, പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണകാരിയായ നായയെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് നായ ചത്തു. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button