PalakkadNattuvarthaLatest NewsKeralaNews

രേഖകളില്ലാതെ ട്രെയിനില്‍ കടത്തി: 24 ലക്ഷം രൂപയുമായി യാത്രക്കാരൻ പിടിയിൽ

മഹാരാഷ്ട്ര സോലപ്പൂര്‍ സ്വദേശി ആകാശ് കോലി (24)യാണ് പിടിയിലായത്

പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 24 ലക്ഷം രൂപയുമായി യാത്രക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര സോലപ്പൂര്‍ സ്വദേശി ആകാശ് കോലി (24)യാണ് പിടിയിലായത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍.പി.എഫ് ആണ് അറസ്റ്റ് ചെയ്തത്.

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ യശ്വന്ത്പൂര്‍ നിന്ന് കോഴിക്കോട്ടേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ഇയാളുടെ ശരീരത്തില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ കോട്ടിനുള്ളില്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

Read Also : കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം: ഇരയായത് ക്രിസ്ത്യന്‍ യുവതി, ഹൈക്കോടതിയെ സമീപിച്ച് പിതാവ്

ഇത്രയും പണം കൈവശം വയ്ക്കാനുള്ള യാതൊരു രേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. സ്വര്‍ണ വ്യാപാരം നടത്തുന്നതിനായി രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ട് വന്ന പണം ആണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി.

പാലക്കാട് ആര്‍.പി.എഫ്. സി.ഐ. സൂരജ് എസ്. കുമാര്‍, എസ്.ഐ.മാരായ രമേഷ് കുമാര്‍, ടി.എം. ധന്യ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സജി അഗസ്റ്റിന്‍, എ. മനോജ്, കെ. ഷാജുകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി. സവിന്‍, കോണ്‍സ്റ്റബിള്‍ പി.ബി. പ്രദീപ്, സുസ്മി എന്നിവര്‍ ആണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button