Latest NewsKeralaNews

റേവ് പാർട്ടി കൊഴുപ്പിക്കാൻ ചൈന വൈറ്റ് ഹെറോയിൻ: മുഖ്യകണ്ണി പിടിയിൽ

കൊച്ചി: സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ സിന്തറ്റിക് ഡ്രഗ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി എക്‌സൈസിന്റെ പിടിയിൽ. അസം നാഗോൺ സ്വദേശി ചോട്ട മിയാൻ എന്ന് വിളിക്കുന്ന ഇസാദുൾ ഹക്ക് എന്നയാളാണ് എറണാകുളം എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും എറണാകുളം ടൗൺ റേഞ്ചിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.

Read Also: കോളേജിന് മുൻപില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം: ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു, മുപ്പതോളം പേര്‍ക്കെതിരെ കേസ്

ഉപഭോക്താക്കളുടെ ഇടയിൽ ‘ചൈന വൈറ്റ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അന്ത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിൻ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. 30 ഗ്രാം ഹെറോയിനും, മയക്ക് മരുന്ന് വിൽപ്പന നടത്തി കിട്ടിയ 38000/- രൂപയും, സ്മാർട്ട് ഫോണും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. നഗരത്തിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ഓർഡർ പ്രകാരമാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ചിരുന്നത്.

ഒരാഴ്ച മുൻപാണ് ചോട്ടാ മിയാന്റെ സഹായിയായ ഇതര സംസ്ഥാനക്കാരൻ എറണാകുളം നോർത്തിൽ വച്ച് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ഇയാളിലൂടെയാണ് ഓർഡർ അനുസരിച്ച് ഹെറോയിൻ മൊത്തം വിതരണം നടത്തി അസമിലേക്ക് തന്നെ മടങ്ങുന്ന ചോട്ടാ മിയാനെക്കുറിച്ച് എക്‌സൈസ് അറിയുന്നത്. തുടർന്ന് ചോട്ടാ മിയാൻ വരുന്നതിനായി ദിവസങ്ങളോളം നീരീക്ഷണം നടത്തി കാത്തിരുന്ന എക്‌സൈസ് സംഘം എറണാകുളത്ത് എത്തിയ ഇയാളെ ലിസി ജംഗ്ഷന് സമീപം വച്ച് രാത്രി 11.30 മണിയോട് കൂടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കുതറി ഓടാൻ ശ്രമിച്ച പ്രതിയെ എക്‌സൈസ് ഉദ്യോഗസ്ഥർ ശ്രമപ്പെട്ടു കീഴടക്കുകയായിരുന്നു.

ഈ ഇനത്തിൽപ്പെടുന്ന അഞ്ച് ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 100 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ പാക്കറ്റിന് 2000/ രൂപയാണ് ഈടാക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസ്സമിലെ കരീംഗഞ്ച് എന്ന സ്ഥലത്ത് നിന്നാണ് ഇയാൾ കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് എത്തിച്ചിരുന്നത്. അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനാണ് ‘ചൈന വൈറ്റ്’. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ തന്നെ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനിൽക്കും. ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ തടസ്സപ്പെടുത്തുവാനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നതാണ്.

Read Also: തട്ടിപ്പിന് കൂട്ട് നിൽക്കരുത്: കെ സുധാകരനെ കേസിൽ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button