Latest NewsKeralaNews

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം: കെഎംഎംഎല്ലിന്റെ ലാഭവിഹിതം സർക്കാരിന് കൈമാറി

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ 2022-23 വർഷത്തെ ലാഭവിഹിതം സർക്കാരിന് കൈമാറി. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. 6 കോടിയിലധികം രൂപയാണ് ലാഭവിഹിതമായി ഓണക്കാലത്തിന് മുൻപായി കൈമാറിയത്. മൂലധനത്തിന്റെ 20 ശതമാനമാണിത്.

Read Also: ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയ, സൈനിക തലപ്പത്ത് വന്‍ അഴിച്ചു പണി: യുദ്ധ സാധ്യത ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

2022-23 ൽ ചരിത്ര ലാഭവുമായി മിനറൽ സെപ്പറേഷൻ യൂണിറ്റാണ് കെഎംഎംഎല്ലിന്റെ കുതിപ്പിന് കരുത്ത് പകർന്നത്. 103.58 കോടി രൂപ ലാഭം നേടിയ കെഎംഎംഎൽ 896.4 കോടിയുടെ വിറ്റുവരവും സ്വന്തമാക്കിയിരുന്നു. മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് ഈ വർഷം നേടിയ 89 കോടി. കഴിഞ്ഞ വർഷം 17.6 കോടി മാത്രമായിരുന്നു യൂണിറ്റിന്റെ ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉൽപാദനത്തിലും വിപണത്തിനും റെക്കോർഡ് നേട്ടം കൈവരിച്ചു. 8855 ടൺ സില്ലിമനൈറ്റ് ഉൽപാദനം നടത്തിയ സ്ഥാപനം 8230 ടൺ വിപണനവും നടത്തിയെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2019ൽ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ളോട്ടേഷൻ’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷൻ ചെയ്യുകയും ചെയ്തു. ഒപ്പം സർക്കാർ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ എത്തിച്ചത് ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉൽപാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസന പ്രവർത്തനങ്ങൾക്കൊപ്പം നാടിന്റേയും ജീവനക്കാരുടേയും ക്ഷേമവും മുൻനിർത്തിയാണ് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ വികസനം സാധ്യമാക്കുന്നത്. മിനറൽ സെപ്പറേഷൻ യൂണിറ്റുമായി ബന്ധപ്പെട്ട് ഖനന പ്രദേശങ്ങളായ കോവിൽ തോട്ടം, പൊന്മന എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ സർക്കാർ തലത്തിൽ വ്യവസായ മന്ത്രി നേരിട്ട് ചർച്ച നടത്തി പരിഹരിക്കുകയും ഈ ഖനന മേഖലയിലെ ജീവനക്കാരെ കോൺട്രാക്ടറെ ഒഴിവാക്കി റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്പനിയുടെ നേരിട്ടുള്ള കരാർ ജീവനക്കാരായി നിയമിക്കുകയും ചെയ്തിരുന്നു. 783 പേരെയാണ് ഇത്തരത്തിൽ നേരിട്ടുള്ള കരാർ ജീവനക്കാരായി നിയമിച്ചത്.

Read Also: ദീർഘനേരം വെള്ളത്തിൽ മുക്കുമ്പോൾ നമ്മുടെ വിരലുകളിൽ ചുളിവുകൾ വീഴുന്നത് എന്തുകൊണ്ടാണ് ?: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button