
പത്തിരിപ്പാല: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകീട്ട് 6.25-ന് പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി മംഗലം യുനൈറ്റഡ് കൺവെൻഷൻ സെന്ററിന് മുന്നിലാണ് അപകടം നടന്നത്.
കല്ലൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് പൂർണമായും കത്തി നശിച്ചത്. കാറുടമ മങ്കര കല്ലൂർ അരങ്ങാട്ടിൽ റസാക്ക്, ഷമീം, റംസീന, റിസ്വാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഓടുന്ന കാറിനടിയിൽ നിന്ന് തീ കണ്ടതോടെ നാട്ടുകാർ ബഹളം വെച്ച് ഡ്രൈവറെ അറിയിച്ചതോടെ കാർ നിർത്തി കാറിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന്, നാട്ടുകാരും പൊലീസും ഹൈവേ പൊലീസും കോങ്ങാട് അഗ്നിരക്ഷ സേനയും ചേർന്നാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് പാലക്കാട്-കുളപ്പുള്ളി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Post Your Comments