Latest NewsNewsIndia

തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്, ആദ്യ ട്രയൽ റൺ നാളെ ആരംഭിക്കും

രാവിലെ 6.55ന് പട്നയിൽ നിന്നാണ് സർവീസ് ആരംഭിക്കുക

ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ നിന്നും റാഞ്ചിയിലേക്ക് സർവീസ് നടത്തുന്ന ആദ്യ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ നാളെ ആരംഭിക്കും. നിലവിൽ, ട്രയൽ റണ്ണിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും റെയിൽവേയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഒന്നിലധികം ട്രയൽ റണ്ണുകൾ പൂർത്തിയാക്കിയതിനുശേഷമാണ് ഔദ്യോഗിക സർവീസ് ആരംഭിക്കുക.

രാവിലെ 6.55ന് പട്നയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ റാഞ്ചിയിൽ എത്തിച്ചേരും. ജാർഖണ്ഡിന്റെ തലസ്ഥാന നഗരിയിൽ നിന്നും ഉച്ചയ്ക്ക് 2.20-നാണ് മടക്കയാത്ര. ഈ സർവീസ് രാത്രി 8.25 ഓടെയാണ് പട്നയിൽ എത്തിച്ചേരുക. മലനിരകൾക്കിടയിലുള്ള നാല് തുരങ്കങ്ങൾക്കിടയിലൂടെയാണ് പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ പൂർത്തിയാക്കുക. കൂടാതെ, ഗയ, ബർകകാന എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നിലവിൽ, ഈ പാതയിലൂടെ ചരക്ക് തീവണ്ടികൾ മാത്രമാണ് സർവീസ് നടത്തുന്നത്.

Also Read: ട്രാ​ൻ​സ്ഫോ​മ​റി​ൽ കയറിയ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പ് ചത്ത നിലയിൽ

മുൻപ് ജൂൺ 11നാണ് ട്രയൽ റൺ നടത്താൻ റെയിൽവേ അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ, ജാർഖണ്ഡിലെ ഒരു വിദ്യാർത്ഥി സംഘടന രണ്ട് ദിവസത്തെ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജൂൺ 12 ലേക്ക് ട്രയൽ റൺ നടത്താനുള്ള തീയതി പുനക്രമീകരിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഹാജിപൂർ സോണിലെ ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ബീരേന്ദ്ര കുമാർ പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button