ചെന്നൈ: ഒരു തമിഴ്നാട്ടുകാരനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരങ്ങൾ ഡിഎംകെ കൈവിട്ടുകളഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തവണയല്ല രണ്ടു തവണയാണ് ഡിഎംകെ അവസരം നഷ്ടമാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ ബൂത്ത് തല ഭാരവാഹികളുമായി നടത്തിയ യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമർശം.
ഭാവിയിൽ തമിഴ്നാട്ടിൽ നിന്നും ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്നും അതിന് ബിജെപി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്നും ബിജെപി 25 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം.
Read Also: തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസ്, ആദ്യ ട്രയൽ റൺ നാളെ ആരംഭിക്കും
Post Your Comments