മാർക്ക് സക്കർബർഗിലും, അദ്ദേഹത്തിന്റെ നേതൃത്വത്തിലും വിശ്വാസമുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെറ്റ ജീവനക്കാരിൽ വെറും 26 ശതമാനം ആളുകൾ മാത്രമാണ് സക്കർബർഗിന്റെ നേതൃത്വത്തെ അനുകൂലിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 26നും മെയ് 10നും ഇടയിൽ മെറ്റ ജീവനക്കാരിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് അന്തിമഫലം പുറത്തുവിട്ടത്.
2022 ഒക്ടോബറിലും സമാനമായ രീതിയിൽ സർവ്വേ നടത്തിയിരുന്നു. അക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ നേതൃത്വത്തിൽ വിശ്വാസമുള്ള ജീവനക്കാരുടെ എണ്ണം ഇത്തവണ അഞ്ച് ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ വലിയ തോതിലുള്ള പിരിച്ചുവിടലുകളാണ് മെറ്റ നടത്തിയത്. നിലവിൽ, മറ്റൊരു റൗണ്ട് പിരിച്ചുവിടൽ കൂടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. ഈ സാഹചര്യത്തിലാണ് സർവ്വേ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ആധിപത്യം തെളിയിക്കാൻ മെറ്റ വേറിട്ട പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെ വിശ്വാസ്യത നഷ്ടപ്പെട്ടത് നേരിയ തോതിൽ തിരിച്ചടിയായിട്ടുണ്ട്.
Also Read: ഹോസ്റ്റലിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ : സംഭവം തൃശൂരിൽ
Post Your Comments